CricketLatest NewsNewsSports

ഏഷ്യാ കപ്പ് 2022: ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും

മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച സെലക്ടര്‍മാര്‍ മുംബൈയില്‍ യോഗം ചേരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും ഫ്ലോറിഡയിൽ നിന്ന് യോഗത്തില്‍ പങ്കുചേരും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് യുവ ബോളര്‍ അര്‍ഷ്ദീപ് സിംഗിന് ടീമില്‍ സ്ഥാനം ഉറപ്പാണ്.

അതേസമയം, ടി20 ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക് പാണ്ഡ്യയെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെയും വിരാട് കോഹ്ലിയുടെ ഫോമിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ഇരുവരും പുറത്തിരുന്നാല്‍ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടിയേക്കും.

Read Also:- ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍!

ഈ മാസം 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ആരംഭിക്കും. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാക് പോരാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button