Latest NewsNewsInternational

മിസൈൽ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന തായ്‌വാൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തായ്‌പേയ്: തായ്‌വാന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിവിധ മിസൈൽ നിർമ്മാണ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ ഈ വർഷം ആദ്യമാണ് അദ്ദേഹം ചുമതലയേറ്റത്.

സൈനിക ഉടമസ്ഥതയിലുള്ള നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡെപ്യൂട്ടി തലവനായ ഔ യാങ് ലി-ഹ്‌സിങ്ങിനെ തെക്കൻ തായ്‌വാനിലെ ഒരു ഹോട്ടൽ മുറിയിൽ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 57 കാരനായ ഔ യാങ് താമസിച്ച ഹോട്ടൽ മുറിയിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് സിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഔ യാങ് തെക്കൻ കൌണ്ടി പിംഗ്ടംഗിൽ ഒരു ബിസിനസ്സ് യാത്രയ്ക്കെത്തിയതായിരുന്നു അദ്ദേഹം.

ചൈന-തയ്‌വാന്‍ സംഘര്‍ഷം അതിന്റെ പരിധി വിട്ടിരിക്കുന്ന സാഹചര്യത്തിലാണ് തായ്‌വാന്‍ ഉന്നതോദ്യോഗസ്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. കഴിഞ്ഞ ദിവസം യു.എസ്. ജനപ്രതിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാൻ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടർന്ന് സംഘർഷാവസ്ഥയാണ് ദ്വീപിന് പുറത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button