Latest NewsNewsSaudi ArabiaInternationalGulf

ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ ഇരയാകരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ വ്യാജ സൈറ്റുകളുമായി പങ്കുവച്ചതിന്റെ ഫലമായി ഒട്ടേറെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല്‌ കമ്മിറ്റിയോട്‌ ബഹിജ ദലീല

വ്യാജ സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകാനോ വിവരങ്ങൾ പങ്കിടാനോ രാജ്യത്തിന് പുറത്തു നിന്നുള്ള ആശയവിനിമയങ്ങളോട് പ്രതികരിക്കാനോ പാടില്ല. അംഗീകൃത മന്ത്രാലയമോ ബാങ്കുകളോ ഉപയോക്താക്കളിൽ നിന്ന് അക്കൗണ്ട് നമ്പറുകളോ എടിഎം കാർഡുകളോ പാസ്‌വേഡോ കോഡുകളോ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഏകീകൃത ഫോൺ നമ്പർ 1900, https://mc.gov.sa/C-app എന്നീ അംഗീകൃത ചാനലുകൾ വഴി മാത്രമേ ആശയവിനിമയം നടത്തുകയുള്ളൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: തകർച്ചയിൽ തുണച്ചത് ഇന്ത്യ മാത്രം: പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button