
രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വർദ്ധിക്കുന്നു. ഇന്ത്യയിലെ ആവശ്യകത അനുസരിച്ച് ദിനംപ്രതി ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ബ്ലൂംബെർഗ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, ഇത്തവണ ഇന്ത്യയിലെ രണ്ടാമത്തെ ക്രൂഡോയിൽ വിതരണക്കാരായി റഷ്യ മാറിയിട്ടുണ്ട്. സൗദി അറേബ്യയെ പിന്തള്ളിയാണ് റഷ്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 2021 ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ വിതരണത്തിൽ ഒമ്പതാം സ്ഥാനത്തായിരുന്നു റഷ്യ. ഇറാഖാണ് ഒന്നാം സ്ഥാനത്ത്.
റഷ്യ- യുക്രെയിൻ യുദ്ധ കാലയളവിൽ ലോക രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയ്ക്ക് ക്രൂഡോയിൽ വില ഗണ്യമായി കുറയ്ക്കേണ്ടി വന്നു. ഏകദേശം, 19 ഡോളർ കിഴിവിലാണ് ഇന്ത്യ റഷ്യയിൽ നിന്നും ക്രൂഡോയിൽ വാങ്ങിയത്.
Also Read: നല്ല മുടി, ചർമ്മം, ശാരീരിക ആരോഗ്യം എന്നിവയ്ക്കുള്ള ലളിതമായ പ്രഭാത ശീലങ്ങൾ
സർക്കാറിന്റെ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ ക്രൂഡോയിൽ ഇറക്കുമതി ചിലവ് 47.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. 2021 ൽ ഇത് 25.1 ബില്യൺ ഡോളർ ആയിരുന്നു. ഉയർന്ന പണപ്പെരുപ്പവും റെക്കോർഡ് വ്യാപാരക്കമ്മിയും നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യയ്ക്ക് ആശ്വാസമായിട്ടുണ്ട്.
Post Your Comments