ErnakulamKeralaNattuvarthaNews

ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം: നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.ഐ) കേരള റീജിയണൽ ഓഫിസർക്കും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരിയിൽ, റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തെ തുടർന്നാണ് ഹൈക്കോടതി അടിയന്തര നിർദ്ദേശം നൽകിയത്.

റോഡിലെ കുഴികൾ സംബന്ധിച്ച നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതേത്തുടർന്ന് നേരത്തേ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശ്ശേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള വാർത്ത അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. ഇതിന് പിന്നാലെ, ദേശീയപാതിയിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകുകയായിരുന്നു.

പാകിസ്ഥാനെ കാത്തിരിക്കുന്നത് ‘മോശം’ സമയം

ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുൻപിലുണ്ടായ അപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. അതേസമയം, സംഭവത്തിൽ പ്രതികരിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി. ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button