ThiruvananthapuramNattuvarthaLatest NewsKeralaNews

രാ​ത്രി ഹെ​ല്‍മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചെ​ത്തി പെ​ട്രോൾ പമ്പ്​ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

മാ​റ​ന​ല്ലൂ​ര്‍ ക​ണ്ട​ല പെ​ട്രോ​ള്‍ പ​മ്പി​ലെ സു​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍ മാ​റ​ന​ല്ലൂ​ര്‍ ചീ​നി​വ​ള ആ​മ​ണ്‍ സ്വ​ദേ​ശി സു​കു​മാ​ര​നാ​ണ്​ (62) വെ​ട്ടേ​റ്റ​ത്

കാ​ട്ടാ​ക്ക​ട: രാ​ത്രി ഹെ​ല്‍മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചെ​ത്തി​യ​യാ​ള്‍ പെ​ട്രോ​ള്‍ പ​മ്പി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നെ വെട്ടിപ്പരിക്കേൽപ്പിച്ചു. മാ​റ​ന​ല്ലൂ​ര്‍ ക​ണ്ട​ല പെ​ട്രോ​ള്‍ പ​മ്പി​ലെ സു​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍ മാ​റ​ന​ല്ലൂ​ര്‍ ചീ​നി​വ​ള ആ​മ​ണ്‍ സ്വ​ദേ​ശി സു​കു​മാ​ര​നാ​ണ്​ (62) വെ​ട്ടേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. പ​മ്പി​ന്​ പി​ന്നി​ലൂ​ടെ എ​ത്തി​യാ​ണ് അ​ക്ര​മി സു​കു​മാ​ര​നെ വെ​ട്ടി​യ​ത്. ക​ഴു​ത്തി​നും കൈ​ക്കും മു​തു​കി​ലും വെ​ട്ടേ​റ്റ സു​കു​മാ​ര​ന്‍റെ നി​ല​വി​ളി​ കേ​ട്ട് പ​മ്പി​ലെ ടാ​ങ്ക​ര്‍ ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ഉ​ണ​ര്‍ന്ന​തോ​ടെ​യാ​ണ് അ​ക്ര​മി ഓടി രക്ഷപ്പെട്ടത്.

Read Also : ഇസ്രയേലിന് നേരെ പലസ്തീനിലെ ഭീകരര്‍ റോക്കറ്റ് ആക്രമണം നടത്തി

ഉ​ട​ന്‍ ത​ന്നെ വി​വ​രം ഉ​ട​മ​യെ​യും പൊ​ലീ​സി​നെ​യും അ​റി​ച്ചു. തു​ട​ര്‍ന്ന്, മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സു​കു​മാ​ര​നെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button