Latest NewsIndiaNewsCrime

നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: ഷെയർ ബ്രോക്കർ അറസ്റ്റിൽ

മുംബൈ: നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഷെയർ ബ്രോക്കർ അറസ്റ്റിൽ. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലിൽ വെച്ച് മോഡലിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഷെയർ ബ്രോക്കറായ ജിഗ്നേഷ് മേത്തയെ അന്ധേരി എം.ഐ.ഡി.സി പോലീസാണ് അറസ്റ്റ് ചെയ്തത്.

തനിക്ക് നിരവധി ബോളിവുഡ് നിർമ്മാതാക്കളെ അറിയാമെന്നും അവരെ പരിചയപ്പെടുത്താം എന്നും വാഗ്ദാനം നൽകി, അന്ധേരിയിലെ ഹോട്ടൽ മുറിയിൽ വന്ന് കാണണമെന്ന് മേത്ത യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആഗസ്റ്റ് 5 ന് വൈകുന്നേരം യുവതി ഹോട്ടൽ മുറിയിലെത്തി.

കരാറുകാരുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മന്ത്രി മുഹമ്മദ് റിയാസ്

ഇവിടെവെച്ച് മേത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ യുവതിയുടെ അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചു. യുവതി എതിർക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. നിലവിളി കേട്ട്  ഓടിയെത്തിയ ഹോട്ടൽ ജീവനക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ മേത്തയെ പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button