Latest NewsKeralaNews

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടേയും ബദലുകളുടേയും പട്ടിക പ്രസിദ്ധീകരിച്ചു

50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടേയും ബദലുകളുടേയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ഈ രണ്ടു പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

Read Also: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡോയിൽ വിതരണക്കാരായി റഷ്യ, പിന്തള്ളിയത് സൗദി അറേബ്യയെ

ജൂലൈ 1 നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തില്‍ വന്നത്. നിരോധനം നിലവില്‍ വന്നപ്പോള്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു പല മാനദണ്ഡ പ്രകാരം പിഴ ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഓള്‍ കേരള ഡിസ്‌പോസബിള്‍ ഡീലേഴ്‌സ് അസോസിയേഷനാണു ബോര്‍ഡിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button