UAELatest NewsNewsInternationalGulf

ഖോർഫക്കാനിലെ ഏതാനും സ്ഥലങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും: അറിയിപ്പുമായി ഷാർജ

ഷാർജ: 2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനും ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഷാർജ. ഖോർഫക്കാൻ മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ശൈഖ് ഖാലിദ് സ്ട്രീറ്റ് വെള്ളിയാഴ്ച്ചകളിൽ ഒഴികെ എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും.

Read Also: ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ ഇരയാകരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ

കോർണിഷ് സ്ട്രീറ്റിൽ എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെയും ഷീസ് പാർക്കിൽ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെയും അൽ റാഫിസാഹ് ഡാമിൽ എല്ലാ ദിവസവും, രാവിലെ 8 മുതൽ രാത്രി 10 വരെയും പാർക്കിംഗ് ഫീസ് ഈടാക്കും. ഒരു മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 2 ദിർഹവും രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 5 ദിർഹവും മൂന്ന് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 8 ദിർഹവും ഫീസ് ഈടാക്കും. അഞ്ച് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 12 ദിർഹമാണ് ഫീസായി ഈടാക്കുന്നത്.

Read Also: ‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല്‌ കമ്മിറ്റിയോട്‌ ബഹിജ ദലീല

shortlink

Related Articles

Post Your Comments

Related Articles


Back to top button