ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ ദന്ത ശുചിത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ആദ്യ ഘട്ടത്തിൽ പാൽപല്ലുകളാണ് കുട്ടികൾക്ക് വരുന്നതെങ്കിലും ദന്ത ശുചിത്വം പാലിക്കണം. കുട്ടികളിലെ പാൽപല്ല് ഒരു പ്രായം എത്തുന്നതോടെ പറിഞ്ഞു പോകുന്നതിനാൽ മിക്ക രക്ഷിതാക്കളും ദന്ത സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകാറില്ല. എന്നാൽ, കുട്ടികളുടെ ദന്ത സംരക്ഷണ രീതികളിൽ പ്രത്യേകം ശ്രദ്ധ നൽകണം. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മധുര പദാർത്ഥങ്ങൾ. അവ പൂർണമായി ഒഴിവാക്കാൻ പ്രയാസമാണെങ്കിലും മധുര പലഹാരങ്ങളുടെയും മിഠായികളുടെയും ഉപയോഗം കുറയ്ക്കുക. ഇത് പല്ലിന് സംഭവിക്കുന്ന കേടുപാടുകളിൽ നിന്ന് രക്ഷ നൽകും. കൂടാതെ, മധുരം കഴിച്ചാലുടനെയും രാവിലെയും രാത്രിയിലും നിർബന്ധമായി ബ്രഷിംഗ് ചെയ്യുന്നത് ശീലിപ്പിക്കുക. കേടുവന്ന പല്ലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ഡോക്ടറെ സമീപിക്കണം.
Also Read: ആദായ നികുതി വകുപ്പിന്റെ ടിൻ 2.0 പ്ലാറ്റ്ഫോം വഴിയും ഇനി പണമടയ്ക്കാം, പുതിയ സേവനവുമായി ഫെഡറൽ ബാങ്ക്
പെൻസിൽ, സൂചി, റബർ പോലുള്ളവ കടിക്കുന്ന ശീലം കുട്ടികളിൽ ഉണ്ടെങ്കിൽ അത് പൂർണമായും നിർത്തണം. ഫാസ്റ്റ് ഫുഡ്, പായ്ക്ക്ട് സ്നാക്സ് എന്നിവ നൽകുന്നതിന് പകരം, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ നൽകുക. ഇതിൽ പല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
Post Your Comments