രാജ്യത്ത് റേഷൻ കാർഡിനുള്ള വെബ് അധിഷ്ഠിത പൊതു രജിസ്ട്രേഷൻ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഏകദേശം 1.58 കോടിയോളം ഗുണഭോക്താക്കൾക്ക് റേഷൻ ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യ വ്യാപകമായി പൊതു രജിസ്ട്രേഷന് തുടക്കം കുറിച്ചത്. നിലവിൽ, തിരഞ്ഞെടുത്ത 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ പൊതു രജിസ്ട്രേഷൻ ആരംഭിക്കുക. ഇതിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
ഭവനഹിതർ, നിരാലംബർ, കുടിയേറ്റക്കാർ, മറ്റ് അർഹതയുള്ള ഗുണഭോക്താക്കൾ എന്നിവർക്ക് പൊതു രജിസ്ട്രേഷൻ മുഖാന്തരം റേഷൻ കാർഡിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം 81.35 കോടി ജനങ്ങൾക്ക് സർക്കാർ പരിരക്ഷയും, 79.77 കോടി ജനങ്ങൾക്ക് ഉയർന്ന സബ്സിഡിയുള്ള ഭക്ഷ്യ ധാന്യങ്ങളും വിതരണം ചെയ്യുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ ആസാം, ഗോവ, ലക്ഷദ്വീപ്, മഹാരാഷ്ട്ര, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. ഇത് വിജയകരമാക്കുന്നതോടെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ മാസം അവസാനത്തോടുകൂടി പൊതു രജിസ്ട്രേഷൻ ലഭ്യമായി തുടങ്ങും.
Post Your Comments