
കൊച്ചി: റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്.
നെടുമ്പാശേരിയിൽ ആണ് സംഭവം. ബൈക്കിൽ നിന്നു തെറിച്ചു വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഹാഷി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments