തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ജ്യൂസുകളിൽ ഒന്നാണ് പേരയ്ക്ക ജ്യൂസ്. പേരയ്ക്ക കഴിക്കുമെങ്കിലും പേരയ്ക്ക ജ്യൂസ് കുടിക്കുന്നവർ കുറവായിരിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതും പോഷക സമൃദ്ധവുമാണിത്. പേരയ്ക്ക ജ്യൂസിന്റെ മറ്റ് ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
കലോറി ഏറ്റവും കുറഞ്ഞ പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. അതുകൊണ്ടുതന്നെ തടി പെട്ടെന്ന് കുറയ്ക്കാൻ പേരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. കൂടാതെ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
Also Read: പ്രളയ ദുരിതാശ്വാസം;അവലോകന യോഗം ചേര്‍ന്നു
തലച്ചോറിന്റെ ആരോഗ്യത്തിന് പേരയ്ക്ക ജ്യൂസ് നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദ്ദം പിരിമുറുക്കം എന്നിവ അലട്ടുന്നവർക്ക് പേരയ്ക്ക ജ്യൂസ് ഉത്തമ പരിഹാരമാണ്. മഗ്നീഷ്യം അടങ്ങിയതിനാൽ ഉത്കണ്ഠ, അസ്വസ്ഥത എന്നിവ കുറയ്ക്കും.
Post Your Comments