ഉപയോക്താൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ സൂം ചെയ്യാനുള്ള പിഞ്ച് ടു സൂം ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 9ടു5 റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകൾ ഏകദേശം എട്ടു മടങ്ങ് വരെ സൂം ചെയ്ത് നോക്കാൻ സാധിക്കും. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.
സൂം ഓപ്ഷൻ എല്ലാവർക്കും ലഭിക്കില്ലെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. സെപ്തംബർ 1 വരെയാണ് പരീക്ഷണ ഘട്ടം. ഈ സമയത്ത് പ്രീമിയം വരിക്കാരുടെ അഭിപ്രായം വിലയിരുത്തിയതിനു ശേഷം ഫീച്ചറിൽ കൂടുതൽ മാറ്റങ്ങൾ അവതരിപ്പിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്.
Also Read: പ്രവാസികൾക്ക് ഇനി എളുപ്പത്തിൽ രാജ്യത്തെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം ഉടൻ
നിലവിൽ, നിങ്ങളൊരു പ്രീമിയം ഉപയോക്താവാണെങ്കിൽ ഇപ്പോൾ തന്നെ പിഞ്ച് ടു സൂം ഫീച്ചർ പരീക്ഷിക്കാൻ കഴിയും. യൂട്യൂബിന്റെ സെറ്റിംഗ്സ് മെനു തുറന്നതിനു ശേഷം ‘ട്രൈ ന്യൂ ഫീച്ചേഴ്സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പിഞ്ച് ടു സൂം കാണാൻ സാധിക്കുന്നതാണ്.
Post Your Comments