KasargodNattuvarthaLatest NewsKeralaNews

മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

മാടായി സ്വദേശി നിഷാം. എ (32), കണ്ണൂർ തോട്ടടയിലെ മുഹമ്മദ്‌ താഹ(20) എന്നിവരാണ് അറസ്റ്റിലായത്

കാസർ​ഗോഡ്: കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടു​പേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ (32), കണ്ണൂർ തോട്ടടയിലെ മുഹമ്മദ്‌ താഹ(20) എന്നിവരാണ് അറസ്റ്റിലായത്.

നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇന്നോവ കാറിൽ കടത്താനായിരുന്നു ശ്രമം.

Read Also : കനത്ത മഴയിൽ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടു കീറി

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർ​ഗോഡ് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ. പി ശ്രീഹരിയുടെയും നേതൃത്വത്തിലാണ് പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button