മനുഷ്യന് എത്തിച്ചേരാൻ കഴിയാത്ത ആഴക്കടലിലേക്ക് മുങ്ങിത്തപ്പുകയാണ് ഹ്യൂമനോയിഡ് റോബോട്ടുകൾ. ആഴക്കടലിലെ കപ്പൽ, വിമാന അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്താനാണ് ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് രൂപം നൽകിയിട്ടുള്ളത്. കാലിഫോർണിയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ‘ഓഷൻവൺ കെ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
റോബോട്ടിന്റെ കൈകളിൽ പ്രത്യേകം നിർമ്മിച്ചിട്ടുള്ള സെൻസറുകളും സ്റ്റീരിയോസ്കോപ്പിക് വിഷൻ സാധ്യമാകുന്ന രണ്ട് കണ്ണുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇവ കമ്പ്യൂട്ടർ ശൃംഖലയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. വെർച്വൽ ഡൈവറുടെ സഹായത്തോടെയാണ് റോബോട്ടിനെ നിയന്ത്രിക്കാൻ സാധിക്കുക. കൂടാതെ, കടലിനടിയിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ പെട്ടെന്ന് തന്നെ വെർച്വൽ ഡൈവർക്ക് കൈമാറുകയും ചെയ്യും.
Also Read: സ്വര്‍ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
നിലവിൽ, നിരവധി പര്യവേഷണങ്ങൾ ‘ഓഷൻവൺ കെ’ നടത്തിയിട്ടുണ്ട്. ഇനി കടലിലെ അപകടങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള തിരച്ചിലുകൾ നടത്താൻ ഒരുങ്ങുകയാണ് ഈ ഹ്യൂമനോയിഡ് റോബോട്ട്.
Post Your Comments