എസ്ബിഐ ബാങ്ക് സെർവറുകൾ തകരാറിലായതോടെ വലഞ്ഞിരിക്കുകയാണ് ഉപഭോക്താക്കൾ. യുപിഐ ആപ്പുകൾ മുഖാന്തരമുള്ള ഇടപാടുകൾക്കാണ് പ്രധാനമായും തടസം നേരിട്ടത്. പേയ്മെന്റ് നടത്തുമ്പോൾ സെർവർ തകരാറെന്ന അറിയിപ്പാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. അതേസമയം, മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ വഴി ഇടപാടുകൾ നടത്താൻ കഴിയുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സെർവർ തകരാറിലായതോടെ എസ്ബിഐ ഇടപാടുകൾ കഴിഞ്ഞിരുന്നില്ല. അതേസമയം, നിരവധി ഉപഭോക്താക്കൾ ട്വിറ്ററിലൂടെ എസ്ബിഐ സെർവർ ഡൗൺ ആണെന്ന കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചിട്ടുണ്ട്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 998 കേസുകൾ
Post Your Comments