KeralaLatest NewsNewsInternationalGulfQatar

ഖത്തറിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരമൊരുങ്ങുന്നു: ദോഹയിൽ എംപ്ലോയ്‌സ് കോൺഫറൻസ് വിളിച്ച് ചേർക്കും

തിരുവനന്തപുരം: ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങൾ സംബന്ധിച്ച് നോർക്കാ റൂട്ട്‌സുമായി, ഖത്തർ ആസ്ഥാനമായുളള എബിഎൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ ചർച്ച നടത്തി. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നോർക്ക ആസ്ഥാനത്തായിരുന്നു ചർച്ച. വിദേശത്തുളള തൊഴിൽ അവസരങ്ങൾ പ്രതീക്ഷിക്കുന്ന മലയാളികൾക്കായി വ്യത്യസ്തമായ ചാനലുകളിലൂടെ റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്താൻ നോർക്ക റൂട്ട്സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Read Also: വിപിഎൻ ഉപയോഗിച്ച് പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് ജോലിയും പണവും മാത്രമല്ല നഷ്ടം, അഴിക്കുള്ളിലും ആകും

ലോകത്തെല്ലായിടത്തുമുളള തൊഴിൽ അവസരങ്ങൾ കണ്ടെത്തി പ്രൊഫഷണലുകൾക്കും, സ്‌കിൽഡ് ലേബേഴ്സിനും, അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികൾക്കുമുളള അവസരങ്ങൾ കണ്ടെത്താനാണ് നോർക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ എബിഎൻ കോർപ്പറേഷൻ ചെയർമാനും നോർക്കാ റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്റെ (ജെ.കെ മേനോൻ) സന്ദർശനം.

ജയകൃഷ്ണ മോനോനുമായുള്ള ചർച്ചയിൽ ഖത്തറിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തി റിക്രൂട്ട്മെന്റ് നടത്താൻ ധാരണയായിട്ടുണ്ടെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കമ്പനിയിലും നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് അദ്ദേഹം ഉറപ്പു നൽകി. ദോഹയിൽ ഒരു എംപ്ലോയേഴ്സ് കോൺഫറൻസ് വിളിച്ചു ചേർത്ത് തൊഴിൽ അവസരങ്ങളുടെ സാധ്യതകൾ മനസ്സിലാക്കാനും ധാരണയായിട്ടുണ്ട്.

താരതമ്യേന നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് കുറഞ്ഞ ഖത്തറിലേയ്ക്കുളള തൊഴിൽ അന്വേഷകരുടെ സാധ്യതകൾ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. നോർക്കയുടെ വളർച്ചയിൽ ഒരു പടവുകൂടി കടക്കുന്നതാകും ഇതെന്ന് പ്രതീക്ഷിക്കാമെന്നും പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോർക്കാ റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജർ ടി കെ ശ്യാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Read Also: വയറുവേദനയും രക്തസ്രാവവും മൂലമെത്തിയ രോഗിയെ ചികിത്സിച്ചത് ദന്തഡോക്ടർ: യുവതിക്ക് ദാരുണാന്ത്യം, സിബിഐ അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button