ഡൽഹി: തലസ്ഥാനത്ത് പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വർധനവ് എന്നിവയ്ക്കെതിരെയാണ് രാഹുൽ പ്രതിഷേധിച്ചത്.
രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകരോടൊപ്പം എംപിമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിലാണ് രാഹുൽ ഗാന്ധി അടക്കമുള്ളവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
Also read: മണ്ണിനടിയിൽ നിന്നൊരു കരച്ചിൽ, ഉയർന്നു നിൽക്കുന്നൊരു കുഞ്ഞു കൈ: രക്ഷിച്ചത് കുഴിച്ചു മൂടിയ പെൺകുഞ്ഞിനെ
പാർലമെന്റ് പരിസരത്തേക്ക് പ്രകടനം നടത്താൻ ഡൽഹി പോലീസ് അനുമതി കൊടുത്തിരുന്നില്ല. പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുക കൂടി ചെയ്തതോടെ, ഇവരെ അറസ്റ്റ് ചെയ്ത് കിങ്സ് വേ ക്യാമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ ജനാധിപത്യം ഓർമ മാത്രമായി മാറിയതായും, എങ്കിലും ഭയപ്പെടാതെ പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments