പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്ത് നിന്നുകൊണ്ടുതന്നെ രാജ്യത്തെ വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സംവിധാനമാണ് ആർബിഐ അവതരിപ്പിക്കുന്നത്. ഇന്ന് അവസാനിച്ച ധന നയ യോഗത്തിന് ശേഷമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റമാണ് അവതരിപ്പിക്കുന്നത്.
പൂർണമായും എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം. വിദ്യാഭ്യാസ ബില്ലുകൾ, യൂട്ടിലിറ്റി ബില്ലുകൾ, വായ്പകൾ തുടങ്ങിയവയാണ് പുതിയ സംവിധാനത്തിലൂടെ അടയ്ക്കാൻ സാധിക്കുക. കൂടാതെ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്ന സമയത്ത് യൂണിഫോം കസ്റ്റമർ കൺവീനിയൻസ് ഫീസുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്മെന്റുകളും നടത്താൻ സാധിക്കും. അതേസമയം, കേന്ദ്രകൃത ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Also Read: ഓഹരി വിപണിയിൽ പ്രതിഫലിച്ച് റിപ്പോ നിരക്ക് വർദ്ധനവ്, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
പ്രവാസികൾക്ക് പുറമേ, മുതിർന്ന പൗരന്മാർക്കും ഭാരത് പേയ്മെന്റ് ബിൽ സിസ്റ്റത്തിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യാതൊരു തടസവും സൃഷ്ടിക്കാതെ, സുഗമമായ ബിൽ പേയ്മെന്റ് നടത്താൻ ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐ പുതിയ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.
Post Your Comments