രാജ്യത്തെ റിപ്പോ നിരക്ക് വർദ്ധനവ് ഓഹരി വിപണിയിലും ചലനങ്ങൾ സൃഷ്ടിച്ചു. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 89.13 ശതമാനം ഉയർന്നു. ഇതോടെ, സെൻസെക്സ് 58,387.93 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 0.09 ശതമാനം ഉയർന്ന് 17,397.5 ൽ വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞെങ്കിലും ഇന്ന് നിരവധി കമ്പനികൾ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.
നിഫ്റ്റിയിൽ ഇന്ന് 28 ഓഹരികളാണ് നേട്ടം കൈവരിച്ചത്. ശ്രീ സിമന്റ്, അൾട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ്, ഗ്രാസിം, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഉയർന്നിട്ടുണ്ട്.
ബ്രിട്ടാനിയ, എം ആന്റ് എം, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോ, മാരുതി, ഇൻഡസ്ഇൻഡ് ബാങ്ക്, സിപ്ല എന്നീ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു. ഈ കമ്പനികളുടെ ഓഹരികൾ വ്യാപാരം അവസാനിക്കുമ്പോൾ 1 ശതമാനം മുതൽ 2 ശതമാനം വരെയാണ് ഇടിഞ്ഞത്.
Post Your Comments