Latest NewsKeralaNews

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും: രണ്ട് സാക്ഷികളെ വിസ്തരിക്കും

 

 

പാലക്കാട്: തുടർച്ചയായ കൂറുമാറ്റത്തിനിടെ, അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. 25-ാം സാക്ഷി രാജേഷ്,

26-ാം സാക്ഷി ജയകുമാർ എന്നിവരുടെ വിസ്താരമാണ് മണ്ണാർക്കാട് എസ്‍.സി എസ്.ടി കോടതിയിൽ നടക്കുക. ഇരുവരും ക്രെയിൻ ഡ്രൈവർമാരാണ്. സംഭവ ദിവസം അജ്മുടിയിൽ പോയെന്നും അവിടെ വച്ച് മധുവിനെയും പ്ലാസ്റ്റിക് ചാക്കിൽ കുറച്ച് അരിയും മുളക് പൊടിയും

കണ്ടെന്നുമാണ് ഇരുവരും പോലീസിന് നൽകിയിട്ടുള്ള മൊഴി.

 

പത്തുമുതൽ 24 വരെയുള്ള സാക്ഷികളെ വിസ്തരിച്ചപ്പോൾ, രണ്ട് പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. രഹസ്യമൊഴി നൽകിയ പതിമൂന്നാം സാക്ഷി സുരേഷും 23-ാം സാക്ഷി ഗോകുലുമാണ് മൊഴിമാറ്റാത്തവർ. ഇന്നലെ നടന്ന വിചാരണക്കിടെ  രണ്ട് സാക്ഷികൾ കൂടി കൂറുമാറിയിരുന്നു. 24-ാം സാക്ഷി മരുതൻ ആണ് ഒടുവിൽ കൂറുമാറിയത്.

 

കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന 22-ാം സാക്ഷി മുരുകനും ഇന്നലെ വിസ്താരത്തിനിടെ കൂറ് മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button