ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ തേജസ്വിൻ ശങ്കർ. ഹൈജംപിൽ വെങ്കലമെഡൽ നേടിയാണ് തേജസ്വിൻ പുതിയ ചരിത്രമെഴുതിയത്.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യ പുരുഷ ഹൈജംപിൽ നേടുന്ന മെഡൽ ആണിത്. പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഗുർദീപും മെഡൽ നേടി. 2.22 മീറ്റർ ഉയരം ചാടിക്കടന്നാണ് തേജസ്വിൻ മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനായി അത്‌ലറ്റിക് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിലൂടെ ശ്രദ്ധേയനായ താരമാണ് തേജസ്വിൻ.
Also read: അനധികൃത കയ്യേറ്റം: 1,200 വർഷം പഴക്കമുള്ള ക്ഷേത്രം തിരിച്ചുപിടിച്ച് പാകിസ്ഥാനിലെ ഹിന്ദു സമൂഹം
ഭാരോദ്വഹനത്തിലെ 109 കിലോഗ്രാം വിഭാഗത്തിലാണ് ഗുർദീപ് സിംഗ് വെങ്കലം നേടിയത്. സ്നാച്ചിൽ 160 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 223 കിലോഗ്രാമും ഭാരം വീതമാണ് ഗുർദീപ് ഉയർത്തിയത്. അതേസമയം 405 കിലോഗ്രാം ഉയർത്തിയ പാകിസ്ഥാന്റെ മുഹമ്മദ് നൂർ സ്വർണം നേടി.
Post Your Comments