ഗോള്‍ഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വർണ്ണം. പുരുഷ വിഭാഗം ഗുസ്തിയിൽ സുമിത്താണ് സ്വർണം നേടിയത്. 125 കിലോ നോർഡിക് വിഭാഗത്തിലായിരുന്നു മത്സരം. ഗുസ്തിയിൽ തന്നെ 62 കിലോയിൽ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡൽ നേട്ടം.
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം കരസ്ഥമാക്കി. 86.47 മീറ്റർ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വർണനേട്ടം. ജൂനിയർ ലോക ചാംപ്യനാണു നീരജ്. ഇതോടെ ഇന്നുമാത്രം ഇന്ത്യ സ്വന്തമാക്കിയത് അഞ്ചു സ്വർണമാണ്. നേരത്തെ ബോക്സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയിരുന്നു. ബോക്സിങ്ങിൽ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങിൽ സഞ്ജീവ് രജ്പുത്തുമാണ് സ്വർണം കരസ്ഥമാക്കിയത്.
ബോക്സിങ് പുരുഷ 46–49 കിലോ വിഭാഗത്തിലും 60 കിലോ വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾ വെള്ളിയും നേടിയിട്ടുണ്ട്. അമിത്, മനീഷ് കൗശിക് എന്നിവരാണ് വെള്ളി സ്വന്തമാക്കിയത്. ഇതോടെ 21 സ്വർണവും 13 വെള്ളിയും 14 വെങ്കലവുമടക്കം 48 മെഡലുകളുമായി ഇന്ത്യ മെഡൽപട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
Post Your Comments