കാബൂള്‍: അല്‍ ഖ്വയ്ദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ അമേരിക്കയ്ക്ക് എല്ലാസഹായവും ചെയ്തുകൊടുത്തത് പാകിസ്ഥാനാണെന്ന അഭ്യൂഹം ശക്തമാകുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ സംശയത്തിന്റെ മുന പാകിസ്ഥാനിലേക്ക് നീളുകയായിരുന്നു.
Read Also: മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു
ദിവസങ്ങള്‍ക്ക് മുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ യു.എസിന്റെ സഹായം തേടിയിരുന്നു. അതിന് മുമ്പ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് സവാഹിരിയുടെ വധത്തിന് പിന്നില്‍ പാകിസ്ഥാനാണെ വാദത്തിന് ശക്തിപകരുന്നത്. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിച്ചിട്ടുണ്ട്.
അതേസമയം, സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്നവരില്‍ താലിബാന്റെ വിദേശകാര്യമന്ത്രി മുല്ല യാക്കൂബിന്റെ പേരുമുണ്ട്. സവാഹിരിക്ക് കാബൂളില്‍ അഭയമൊരുക്കിയ ഹഖാനി ശൃംഖലയുമായി അഭിപ്രായഭിന്നതയിലാണ് മുല്ല യാക്കൂബ്. ഇക്കാരണത്താല്‍ മുല്ല യാക്കൂബ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സംശയിക്കുന്നത്.
Post Your Comments