Latest NewsKerala

‘ഞങ്ങൾ തോണിയിറക്കി തയ്യാറായി ഇരിക്കുകയാണ് , സാധനങ്ങളെല്ലാം മാറ്റി’ കലാഭവൻ മണിയുടെ സഹോദരൻ

എറണാകുളം: തൃശൂരിൽ മഴ തുടരുന്നു. ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ എറണാകുളം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കലാഭവൻ മണിയുടെ നാടായ ചേനത്ത് നാട്ടിൽ നാട്ടുകാർ തോണിയിറക്കി തയാറായിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിൽ വെള്ളം ഉയരാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയാറെടുപ്പുകൾ നടത്തുന്നത്.

ജനങ്ങളെല്ലാം ആശങ്കയിലാണെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button