ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഇടം നേടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആകെ 9 ഇന്ത്യൻ കമ്പനികളാണ് പട്ടികയിൽ ഇടം നേടിയത്. ഇവയിൽ അഞ്ചെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതും നാലെണ്ണം സ്വകാര്യ കമ്പനികളുമാണ്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി 98-ാം സ്ഥാനമാണ് കരസ്ഥമാക്കിയത്. 97.26 ബില്യൺ ഡോളർ വരുമാനവും 553.8 മില്യൺ ഡോളർ ലാഭവുമാണ് എൽഐസിക്ക് ഉള്ളത്.
ഇത്തവണ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് പട്ടികയിൽ മികച്ച സ്ഥാനം നേടിയിട്ടുണ്ട്. ഇത്തവണ 51-ാം സ്ഥാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 104 -ാം സ്ഥാനമായിരുന്നു. ഇത്തവണ റാങ്ക് നില മെച്ചപ്പെടുത്താൻ റിലയൻസിന് സാധിച്ചിട്ടുണ്ട്. 93.98 ഡോളറാണ് റിലയൻസിന്റെ വരുമാനം.
ഫോർച്യൂൺ ഗ്ലോബൽ പട്ടികയിൽ ഒന്നാം സ്ഥാനം കൈവരിച്ചത് യുഎസ് റീട്ടെയിലർ വാൾമാർട്ടാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, രാജേഷ് എക്സ്പോർട്ട്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം എന്നിവയാണ് മറ്റു ഇന്ത്യൻ കമ്പനികൾ.
Post Your Comments