Latest NewsKeralaNews

തൊഴിൽ ദാതാക്കളായ കമ്പനികളുമായി കൈകോർത്ത് കെ-ഡിസ്ക്

തൊഴിലവസരങ്ങളെ കുറിച്ച് അറിയാൻ knowledgemission.kerala.gov.in വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 7 തൊഴിൽ ദാതാക്കളായ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കെ-ഡിസ്ക്. കണക്ട് കരിയർ ടു ക്യാമ്പസ് പ്രചരണ പരിപാടിയുടെ ഭാഗമായാണ് വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടത്. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് വിവിധ തൊഴിലുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങൾ നൽകാനും തൊഴിൽ ലഭ്യമാക്കാനും പുതിയ കമ്പനികളുടെ സഹായത്തോടെ സാധ്യമാകും.

മോൺസ്റ്റർ ഡോട്ട് കോം, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ലിങ്ക്ട് ഇൻ, ബ്രിട്ടീഷ് കൗൺസിൽ, റ്റീസിക്, അവൈൻ, വേൾഡ് മലയാളി കൗൺസിൽ എന്നീ സ്ഥാപനങ്ങളുമായാണ് കെ-ഡിസ്കിന്റെ ധാരണാപത്രം. യുവജനങ്ങൾക്ക് നൈപുണ്യ ശേഷി വികസിപ്പിക്കാനും തൊഴിൽ ലഭ്യമാക്കാനും ഈ സ്ഥാപനങ്ങൾ സഹായിക്കും.

Also Read: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാനൊരുങ്ങി എസ്എസ്ബിഎ ഇന്നോവേഷൻസ്

തൊഴിലവസരങ്ങളെ കുറിച്ച് അറിയാൻ knowledgemission.kerala.gov.in വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച്, അനുയോജ്യമായ തൊഴിലവസരങ്ങൾ കേരളത്തിലെ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് നോളജ് ഇക്കോണമി മിഷന്റെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button