KottayamLatest NewsKeralaNattuvarthaNews

പാടശേഖരത്ത് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കോട്ടയം: മണര്‍കാട് പാടശേഖരത്ത് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ പാടശേഖരത്ത വെള്ളക്കെട്ടില്‍ അപകടത്തില്‍പ്പെട്ടത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

അതേസമയം, കഴിഞ്ഞ ദിവസം തൃശ്ശൂരിലും വെള്ളക്കെട്ടില്‍ വീണ് ഒരു അപകടമരണം സംഭവിച്ചിരുന്നു. തൃശൂർ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button