പൈലറ്റുമാരുടെ പ്രായ പരിധിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. നിലവിൽ, എയർ ഇന്ത്യയിൽ ജോലിചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58 വയസാണ്. എന്നാൽ, പുതിയ അറിയിപ്പ് പ്രകാരം, പൈലറ്റുമാർക്ക് 65 വയസ് വരെ സർവീസിൽ തുടരാൻ സാധിക്കും. മിക്ക വിമാന കമ്പനികളുടെയും പൈലറ്റുമാരുടെ സർവീസ് പ്രായം 65 വയസാണ്.
നിലവിൽ, എയർ ഇന്ത്യയുടെ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ പരിശീലനം ലഭിച്ച പൈലറ്റുമാരുടെ സേവനം അനിവാര്യമാണ്. ഇത്തരം പൈലറ്റുമാരുടെ സേവനം ആവശ്യമുള്ളതിനാൽ വിരമിക്കലിനു ശേഷവും കരാറടിസ്ഥാനത്തിൽ പൈലറ്റുമാരുടെ സർവീസ് ദീർഘിപ്പിക്കും. അഞ്ചുവർഷത്തേക്ക് ആയിരിക്കും നിയമനം നൽകുക.
Also Read: ഇന്ത്യ വൈവിധ്യ രചനകളുടെ കലവറ, പ്രശസ്ത എഴുത്തുകാരും അവരുടെ പുസ്തകങ്ങളും
ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ പൈലറ്റുമാർക്ക് 65 വയസുവരെ സർവീസിൽ തുടരാനുള്ള അനുമതി നൽകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മാനവ ശേഷി വകുപ്പിലെയും, ഓപ്പറേഷൻ വിഭാഗത്തിലെയും, ഫ്ലൈറ്റ് സുരക്ഷാ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഈ കമ്മിറ്റി രണ്ടു വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കുകയും ഷോർട്ട് ലിസ്റ്റ് ചെയ്ത പേരുകൾ മാനവ വിഭവ ശേഷി വകുപ്പ് മേധാവിക്ക് ശുപാർശ ചെയ്തതിന് ശേഷം മാത്രമായിരിക്കും നിയമനം.
Post Your Comments