നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നിരവധി തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ഒടുവിലാണ് ഓഹരി സൂചികകൾ നേട്ടം കൈവരിച്ചത്. സെൻസെക്സ് 214 പോയിന്റ് ഉയർന്ന് 58,350 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 42 പോയിന്റ് ഉയർന്ന് 17,388 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് നിരവധി കമ്പനികളാണ് നേട്ടം കൈവരിച്ചത്. ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: 10 കോടിക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് ഇ- ഇൻവോയ്സ് ഒക്ടോബർ 1 മുതൽ നിർബന്ധമാക്കും
മാരുതി സുസുക്കി, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് മങ്ങലേറ്റിട്ടുണ്ട്.
Post Your Comments