KeralaLatest NewsNews

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: എൽ പി സ്‌കൂൾ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: എൽ പി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് 79 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ആലപ്പടമ്പ് ചൂരൽ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനാണ് ശിക്ഷ ലഭിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി പി. മുജീബ് റഹ്മാനാണ് വിധി പ്രസ്താവന നടത്തിയത്. പ്രതി 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം.

Read Also: 10 കോടിക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് ഇ- ഇൻവോയ്സ് ഒക്ടോബർ 1 മുതൽ നിർബന്ധമാക്കും

2013 ജൂൺ മുതൽ 2014 ജനുവരി വരെയുള്ള കാലയളവിൽ അഞ്ചു വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്നതാണ് കേസ്. സംഭവത്തിൽ 2014 ഫെബ്രുവരിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അഞ്ചു വിദ്യാർത്ഥികൾക്കെതിരെ നടന്ന അതിക്രമങ്ങൾ അഞ്ചു കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസിൽ പരാതിക്കാരുമായി പ്രതി ഒത്തുതീർപ്പിലെത്തിയിരുന്നു. മറ്റു നാല് കേസുകൾ കോടതി പരിഗണിക്കുകയും പല വകുപ്പുകളിലായി പ്രതിയ്ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു.

പെരിങ്ങോം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന പി ബി സജീവ്, സുഷീർ എന്നിവരാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Read Also: വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button