രാജ്യത്ത് 5ജി മുന്നേറ്റത്തിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ. ലേല നടപടികൾ അവസാനിച്ചതിനു പിന്നാലെ 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ ജിയോ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിലാണ് 5ജി സേവനം ആരംഭിക്കുക. ആദ്യ ഘട്ട സേവനങ്ങൾ 9 നഗരങ്ങളിലാണ് നൽകുന്നത്. അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ജിയോ നൽകിയിട്ടില്ല.
മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ജാമ്നഗർ, അഹമ്മദാബാദ്, ലക്നൗ എന്നീ നഗരങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ 5ജി എത്തുക. 24,740 മെഗാഹെർട്സ് സ്പെക്ട്രമാണ് ജിയോ സ്വന്തമാക്കിയത്. 88,078 കോടി രൂപയാണ് ഇതിനായി മുടക്കിയത്.
Also Read: കുറഞ്ഞ ലൈംഗികാസക്തിയും ഉദ്ധാരണക്കുറവും ‘ലോംഗ് കോവിഡി’ന്റെ ലക്ഷണങ്ങളോ: പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ജിയോക്ക് പുറമേ, എയർടെൽ, വോഡഫോൺ- ഐഡിയ എന്നീ സേവന ദാതാക്കളും അടുത്ത വർഷത്തോടെ രാജ്യത്ത് 5ജി സേവനം ഉറപ്പുവരുത്തും. 5 മുതൽ 7 നഗരങ്ങളിലായിരിക്കും ആദ്യം 5ജി എത്തുക. ലേലത്തിൽ എയർടെൽ 19,868 മെഗാഹെർട്സ് സ്പെക്ട്രവും വോഡഫോൺ- ഐഡിയ 6,228 മെഗാഹെർട്സ് സ്പെക്ട്രവുമാണ് സ്വന്തമാക്കിയത്.
Post Your Comments