തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാന്‍സ് ശേഖരം പിടികൂടി. 20 ചാക്കുകളിലായി കെട്ടുകണക്കിന് ഹാൻസ് പായ്ക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. വലപ്പാട് കോതകുളം സ്വദേശി ജലീല്‍, സഹായിയായ തമിഴ്‌നാട് സ്വദേശി ശെല്‍വമണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തീരദേശത്തെ ‘ഹാന്‍സ് രാജാവ്’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാളുടെ വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്.
20 ചാക്കുകളിലായി അമ്പതിനായിരത്തോളം പാക്കറ്റ് ഹാന്‍സാണ് കൊടുങ്ങലൂര്‍ പോലീസ് കണ്ടെത്തിയത്. ഹാന്‍സ് സൂക്ഷിച്ച വീട് അഞ്ച് മാസം മുന്‍പാണ് ജലീല്‍ വിലയ്ക്ക് വാങ്ങിയത്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി കൊണ്ടുവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഈ വീട്ടിലാണ് ജലീല്‍ സൂക്ഷിച്ചിരുന്നത്. ഹാൻസ് സൂക്ഷിക്കാനും കച്ചവടം ചെയ്യാനും വേണ്ടി മാത്രമാണ് ജലീൽ ഈ വീട് വാങ്ങിയതെന്നാണ് റിപ്പോർട്ട്.
നിലവില്‍ ജലീലിന്റെ പേരില്‍ കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട് പൊലീസ് എന്നീ സ്റ്റേഷനുകളില്‍ നിരോധിത പുകയില ഉല്‍പ്പനങ്ങളുമായി ബന്ധപ്പെട്ട പത്തിലധികം കേസുകളാണുള്ളത്.
Post Your Comments