KeralaLatest NewsNews

സി.പി.എം നേതാക്കള്‍ ഉപദ്രവിക്കുന്നു: അംഗപരിമിതനായ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പിരിവ് നൽകാത്തതിലുള്ള ശത്രുത മൂലം നിരന്തരം നേതാക്കന്മാർ പീഡിപ്പിക്കുന്നു.

കോഴിക്കോട്: സി.പി.എം നേതാക്കള്‍ക്കെതിരെ പരാതിയുമായി അംഗപരിമിതനായ യുവാവ്. നേതാക്കളുടെ നിരന്തര ഉപദ്രവത്തെ തുടർന്ന് വടകരയില്‍ അംഗപരിമിതനായ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാക്ക് ശ്രമിച്ചു. മുക്കാളി, തട്ടോളിക്കര സ്വദേശി പ്രശാന്ത് ആണ് ആത്മഹത്യശ്രമം നടത്തിയത്. സി.പി.എം നിരന്തരം ഉപദ്രവിക്കുന്നതില്‍ മനംനൊന്താണ് ഇത് ചെയ്യേണ്ടി വന്നതെന്ന് പ്രശാന്ത് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ പ്രശാന്തിന്‍റെ കാല് ഏറെ നാളുകള്‍ക്ക് മുമ്പ് മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സി.പി.എമ്മിന്‍റെ വാദം. നാട്ടുകാര്‍ ഇടപെട്ട് പ്രശാന്തിനെ വടകര താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

Read Also: സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി

‘പിരിവ് നൽകാത്തതിലുള്ള ശത്രുത മൂലം നിരന്തരം നേതാക്കന്മാർ പീഡിപ്പിക്കുന്നു. തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ല. പോറോട്ട ഉണ്ടാക്കി സ്ഥലങ്ങളിൽ കൊണ്ട് കൊടുത്ത് ജീവിക്കുന്നതാണ് .അതും ഇന്ന് തടസ്സപ്പെടുത്തി. തന്റെ ജീവിത മാർഗ്ഗം വഴിമുട്ടി. അതുകൊണ്ടാണ് താൻ ഈ റോഡിൽ വന്ന് കിടക്കുന്നത്. ഇനി നേതാക്കൾ തന്നെ തീരുമാനിക്കട്ടെ താൻ മരിക്കണോ ജീവിക്കണോ എന്ന്. നാല് ആള് കൂടിയാൽ എനിക്ക് എഴുന്നേൽക്കാൻ ആവില്ല. പിന്നെ എങ്ങനെയാണ് താൻ ജീവിക്കേണ്ടേത്. സ്‌കൂളിൽ പോകാതെയാണ് തന്റെ മക്കൾ നിൽക്കുന്നത്. നേതാക്കൾ തന്നെ കൊന്നിട്ട് അവർ സുഖിച്ച് ജീവിച്ചോട്ടെ’- പ്രശാന്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button