നെടുമങ്ങാട്: കല്ലിംഗൽ ബിവറേജിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആര്യനാട് പറണ്ടോട് വലിയ കലുങ്ക് ഷിബു മന്ദിരത്തിൽ വേണു ഗോപാലൻ നായരുടെ മകൻ ആര്യനാടൻ എന്ന് വിളിക്കുന്ന ഷിബു (41)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുർഗന്ധം ഉണ്ടായതോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വീട്ടിൽ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടത്.
Read Also : സെയ്ഫ് അൽ-അദൽ – സവാഹിരിയുടെ പിൻഗാമി, അൽ ഖ്വയ്ദയുടെ അടുത്ത തലവൻ: മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ പ്രമുഖൻ
ഇന്നലെ ഷിബുവിനെ കാണ്മാനില്ല എന്ന് അമ്മ സതി കുമാരി നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 27 മുതൽ കാൺമാനില്ല എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. മദ്യപിച്ച് വീട്ടിൽ പോകാതെ ഈ കെട്ടിടത്തിലും പരിസരങ്ങളിലും ആണ് ഷിബു കഴിഞ്ഞു വന്നിരുന്നത്. അവിവാഹിതനായ ഇയാൾ ഓട്ടോ ഡ്രൈവർ ആണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments