ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി, ഡൽഹിയിലെ നാഷണൽ ഹെറാൾഡ് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന, യംഗ് ഇന്ത്യൻ ലിമിറ്റഡ് ഓഫീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു. മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങൾ തുറക്കരുതെന്ന് ഇ.ഡി നിർദ്ദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
‘യംഗ് ഇന്ത്യൻ ഓഫീസ് സീൽ ചെയ്തിരിക്കുന്നു. പരിശോധനയ്ക്കായി അവരുടെ ഭാഗത്തുനിന്നും ആരും ഉണ്ടായിരുന്നില്ല. പ്രിൻസിപ്പൽ ഓഫീസർ മല്ലികാർജുൻ ഖാർഗെ വന്നെങ്കിലും പരിശോധന നടത്താതെ സ്ഥലം വിട്ടു,’ ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: എൽ പി സ്‌കൂൾ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഡൽഹിയിലെ ഹെഡ് ഓഫീസിലും മറ്റ് 11 സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മകനും പാർട്ടി നേതാവുമായ രാഹുൽ ഗാന്ധിയെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടുണ്ട്.
Post Your Comments