10 കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ- ഇൻവോയ്സ് നിർബന്ധമാക്കുന്നു. ഒക്ടോബർ 1 മുതലാണ് ഇടപാടുകൾക്കുളള ഇ- ഇൻവോയ്സ് പ്രാബല്യത്തിൽ ആകുന്നത്. ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്കാണ് ഇ- ഇൻവോയ്സ് നിർബന്ധമാക്കിയത്. ജിഎസ്ടി കൗൺസിലിന്റെ തീരുമാന പ്രകാരം, ഇടപാടുകൾക്ക് ഇ- ഇൻവോയ്സിംഗിന്റെ പരിധി ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ, 20 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ഇടപാടുകൾക്കാണ് ഇ- ഇൻവോയ്സ് ഉള്ളത്. എന്നാൽ, ഒക്ടോബർ ഒന്നു മുതൽ പരിധി 10 കോടി രൂപയായി ചുരുങ്ങും. 2020 ഒക്ടോബർ ഒന്നിന് ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ- ഇൻവോയ്സിംഗ് നിർബന്ധമാക്കുമ്പോൾ 500 കോടി രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. പിന്നീട്, കാലക്രമേണ പരിധിയിൽ ഇളവുകൾ വരുത്തുകയായിരുന്നു.
Also Read: ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗ്ഗരേഖ അംഗീകരിച്ച് വ്യവസായ വകുപ്പ്
ഇടപാടുകൾക്ക് ഇ- ഇൻവോയ്സ് നിർബന്ധമാക്കുമ്പോൾ വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പ് തടയാനും റിട്ടേൺ സമർപ്പണം എളുപ്പമാക്കാനും സാധിക്കും. കൂടാതെ, 10 കോടിയിലധികം വിറ്റുവരവ് ഉണ്ടായിട്ടും ഇ- ഇൻവോയ്സ് ഇല്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments