Latest NewsNewsLife Style

രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാൽ, തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്ക ക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും. മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും.

Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!

ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നില നിര്‍ത്താനും ഇത് ഗുണം ചെയ്യും. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെ, ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും ചര്‍മ്മം തിളങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button