കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന്, വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പാരിപ്പളളി എഴിപ്പുറം അഫ്സൽ മൻസിലിൽ അസിം (49) ആണ് പൊലീസ് പിടിയിൽ ആയത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2001-ൽ വിവാഹം കഴിഞ്ഞ പ്രതി ഭാര്യയുമൊത്ത് പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടിൽ താമസിച്ച് വരികയായിരുന്നു. സ്ഥിരമായി മദ്യപിച്ച് എത്തി ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയും ഭാര്യയേയും മക്കളേയും ദേഹോപദ്രവം ഏൽപ്പിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു പ്രതി. ഈ കുടുംബവഴക്കാണ് വീട് തീ വച്ച് നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസവും മദ്യപിച്ച് എത്തിയ പ്രതി വഴക്കുണ്ടാക്കുകയും പുലർച്ചെ ഒന്നോടെ വീടിന് തീ വച്ച് നശിപ്പിക്കുകയുമായിരുന്നു.
Read Also : ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പ് എല്ലാവരും അറിഞ്ഞു: കായികപരിശീലന ക്യാമ്പിൽ ആര്യാ രാജേന്ദ്രന്
ഇൻസ്പെക്ടർ എ.അൽജബാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുരേഷ് കുമാർ, സാബുലാൽ, ജിഎഎസ്ഐ ഷാജഹാൻ, എസ് സിപിഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments