കാബൂള്‍: ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരിയെ അമേരിക്ക കൊലപ്പെടുത്തിയതിനെ താലിബാന് അപലപിച്ചു. ബൈഡന്റെ നേതൃത്വത്തില്‍ അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് പട്ടാളം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് താലിബാന് വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടേയും ദോഹ കരാറിന്റേയും നഗ്നമായ ലംഘനമാണെന്നും താലിബാന് പ്രതികരിച്ചു.
Read Also: ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ 164% വർദ്ധന: കണക്കുകൾ പുറത്തുവിട്ട് ഖത്തർ
കാബൂളിലെ ഷെര്‍പൂര്‍ മേഖലയില്‍ ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ബിന്‍ലാദന്റെ പിന്‍ഗാമിയായിരുന്ന അല്‍-ഖ്വയ്ദ തലവന്‍ അയ്മന് അല്‍-സവാഹിരിയെ അമേരിക്ക വധിച്ചത്. ഇത് യുഎസിന്റെ വിജയമാണെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. തന്റെ നിര്‍ദ്ദേശമനുസരിച്ചാണ് വ്യോമാക്രമണം നടന്നതെന്നും വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
2001 സെപ്തംബര്‍ 11ന് ഉണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ വിലയിട്ട അല്‍ ഖ്വയ്ദ നേതാവാണ് കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ സര്ജന് അല്‍-സവാഹിരി. 2011 ല്‍ അല്‍ ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ടതിന് ശേഷമുള്ള യുഎസിന്റെ ഏറ്റവും വലിയ പ്രഹരമാണ് അല്‍സവാഹിരിയെ കൊലപ്പെടുത്തിയ സംഭവം.
നിരവധി താലിബാന് നേതാക്കള്‍ ഇപ്പോള്‍ താമസിക്കുന്ന നയതന്ത്ര മേഖലയായ കാബൂളിലെ ഷെര്‍പൂര്‍ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ ഹൗസിലാണ് ആക്രമണം നടത്തിയതെന്ന് താലിബാന് മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments