KollamNattuvarthaLatest NewsKeralaNews

ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷണം : നാലുപേർ പൊലീസ് പിടിയിൽ

കൊ​ല്ലം വെ​സ്റ്റ് തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ വി​ള​യി​ൽ കി​ഴ​ക്ക​തി​ൽ ജി​ത്തു എ​ന്ന സി​ജു (19), കൊ​ല്ലം വെ​സ്റ്റ് തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ ജി​ജി ഭ​വ​ന​ത്തി​ൽ ആ​ദ​ർ​ശ് (19), പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റ് ര​ണ്ട് പേ​രെ​യു​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ആണ് പ്രതികളെ പി​ടി​കൂ​ടിയത്

കൊല്ലം: കൊ​ല്ലം, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ നാ​ലു പേ​ർ പൊലീസ് പിടിയിൽ. കൊ​ല്ലം വെ​സ്റ്റ് തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ വി​ള​യി​ൽ കി​ഴ​ക്ക​തി​ൽ ജി​ത്തു എ​ന്ന സി​ജു (19), കൊ​ല്ലം വെ​സ്റ്റ് തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ ജി​ജി ഭ​വ​ന​ത്തി​ൽ ആ​ദ​ർ​ശ് (19), പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റ് ര​ണ്ട് പേ​രെ​യു​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ആണ് പ്രതികളെ പി​ടി​കൂ​ടിയത്.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ നി​ന്ന് മാ​ത്രം ഇ​രു​പ​തി​ല​ധി​കം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വ​ർ മോ​ഷ്ടി​ച്ചെ​ടു​ത്ത​താ​യി വി​വ​രം ല​ഭി​ച്ചു. ന്യു​ജ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി വ​ന്ന​ത്. വ​ള​രെ വി​ദ​ഗ്ധ​മാ​യി മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും കു​റ​ച്ചു നാ​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പൊ​ളി​ച്ച് അ​ഞ്ചാ​ലു​മൂ​ട് ഭാ​ഗ​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

Read Also : രാജസ്ഥാനിൽ ആദ്യ മങ്കിപോക്സ് കേസെന്ന് സംശയം: സാംപിൾ പരിശോധനയ്ക്കയച്ചു

ര​ണ്ടാഴ്ച ​മു​ൻ​പ് ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ​ധ​രീ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മ​തി​ൽ ചാ​ടി​ക്ക​ട​ന്ന ശേ​ഷം പൂ​ട്ടു പൊ​ട്ടി​ച്ച് മോ​ഷ​ണം നടത്തിയ സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്‌​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേശാ​നു​സ​ര​ണം ക​രു​നാ​ഗ​പ്പ​ള്ളി പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ടർ, ​ശ്രീ​കു​മാ​ർ, എഎ​സ്ഐമാ​രാ​യ നൗ​ഷാ​ദ്, നിസ്സാ​മു​ദീ​ൻ, സി​പി​ഓമാ​രാ​യ ഹാ​ഷിം, സി​ദ്ദി​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button