PalakkadKeralaNattuvarthaLatest NewsNews

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വുകൃ​ഷി നടത്തിയ ആൾ അറസ്റ്റിൽ

അ​ട്ട​പ്പാ​ടി അ​ഗ​ളി ഭൂ​തി​വ​ഴി ഊരി​ൽ കാ​ളി മ​ക​ൻ രാ​ധാ​കൃ​ഷ്ണനാണ് അറസ്റ്റിലായത്

അ​ഗ​ളി: വീ​ട്ടു​വ​ള​പ്പി​ൽ ഗ്രോ ​ബാ​ഗി​ൽ ക​ഞ്ചാ​വുകൃ​ഷി നടത്തിയ ആൾ പൊലീസ് പിടിയിൽ. അ​ട്ട​പ്പാ​ടി അ​ഗ​ളി ഭൂ​തി​വ​ഴി ഊരി​ൽ കാ​ളി മ​ക​ൻ രാ​ധാ​കൃ​ഷ്ണനാണ് അറസ്റ്റിലായത്.​

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പാ​ല​ക്കാ​ട് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ കെ​ആ​ർ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. വീ​ട്ടു​വ​ള​പ്പിൽ ഇയാൾ വളർത്തിയിരുന്ന​ ഇ​രു​പ​ത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.​

Read Also : മഴക്കാലത്ത് ഫ്രിഡ്‌ജ് വൃത്തിയായി സൂക്ഷിക്കണമെന്ന് വിദ​ഗ്ധർ : കാരണമറിയാം

പ്രി​വി​ന്‍റീ​വ് ഓ​ഫീ​സ​ർ ടി​പി മ​ണി​ക​ണ്ഠ​ൻ, സി​ഇ​ഒ മാ​രാ​യ സു​മേ​ഷ്, വി​ജീ​ഷ്, കു​മാ​ർ, ഷാ​ബു, നി​മ്മി, ഡ്രൈ​വ​ർ പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button