KeralaLatest NewsNewsBusiness

ദക്ഷിണേന്ത്യയിലെ എൻഎബിഎൽ അംഗീകാരമുള്ള ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് എന്ന നേട്ടം കൈവരിച്ച് ആലിബൈ

ഫോറൻസിക് മേഖലയിൽ നിരവധി പരിശീലനവും സേവനവും ആലിബൈ ലാബ് നൽകുന്നുണ്ട്

പുതിയ നേട്ടം കൈവരിച്ച് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. നാഷണൽ അക്രഡിഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് എന്ന നേട്ടമാണ് ആലിബൈ ലാബ് കൈവരിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത് ടെക്നോപാർക്കിലാണ് ഈ സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. ഫോറൻസിക് രംഗത്ത് മാത്രമാണ് ഈ ലാബ് പ്രവർത്തിക്കുന്നത്.

ഫോറൻസിക് മേഖലയിൽ നിരവധി പരിശീലനവും സേവനവും ആലിബൈ ലാബ് നൽകുന്നുണ്ട്. കേരള പോലീസ്, തമിഴ്നാട് പോലീസ്, നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ, സി ഡാക് തുടങ്ങിയവയാണ് പ്രധാനമായും സൈബർ സേവനങ്ങൾ നൽകുന്നത്. ഈ സ്റ്റാർട്ടപ്പിലെ 95 ശതമാനം എഞ്ചിനീയർമാരും വനിതകളാണ്.

Also Read: വിദേശ ജോലിയ്ക്ക് സുരക്ഷിത വാതായനം: അഞ്ച് വർഷത്തിനിടെ 2,753 പേരെ റിക്രൂട്ട് ചെയ്ത് ഒഡെപെക്

ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, ഹാഷിംഗ് ഉപയോഗിച്ചുള്ള തെളിവുകൾ ആധികാരികമാക്കുക, മായ്ച്ചു കളഞ്ഞ ഫയലുകൾ, ചിത്രങ്ങൾ എന്നിവ വീണ്ടെടുക്കുക എന്നിവയാണ് ഈ കമ്പനിയുടെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button