ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇന്നലെ ഉദ്ഘാടനം, ഇന്ന് പെരുവഴിയിൽ’: കെട്ടിവലിച്ച് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് പെരുവഴിയിൽ. ബ്ലൂ സർക്കിളിനായി വിട്ടു നൽകിയ KL 15 A 2436 നമ്പർ ബസാണ് തകരാറിലായത്. തുടർന്ന്, സർവ്വീസ് കാരവൻ എത്തി, ബസ് കെട്ടി വലിച്ച് വികാസ് ഭവൻ ഡിപ്പോയിലെത്തിച്ചു.

അതേസമയം, ബാറ്ററി തകരാറിലായതിനെ തുടർന്നാണ് ബസ് വഴിയിൽ കിടന്നതെന്നും തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് വ്യക്തമാക്കി.

ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണമറിയാം
കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ വൈദ്യുതി ബസ് സർവ്വീസുകളുടെ ഉദ്ഘാടനം, കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്നത്. 80 ലക്ഷം രൂപയോളമാണ് ഓരോ ബസിനും ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ 14 ഇലക്ട്രിക് ബസുകളാണ് സർവ്വീസ് ആരംഭിച്ചത്.

ബ്ലു സർക്കിളിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങിയത്. ഇതിൽ ഒരു ബസാണ് ചൊവ്വാഴ്ച തമ്പാനൂരിൽവെച്ച് തകരാറായി പെരുവഴിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button