Latest NewsNewsLife Style

വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബോധവത്കരണങ്ങളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയതായി നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും കൊവിഡ് 19ന്‍റെ വരവോടെ തന്നെയാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്.

ഫിറ്റ്നസ് സംബന്ധിച്ചും ഏറെ അവബോധം ആളുകള്‍ക്കിടയില്‍ ഈ വര്‍ഷങ്ങളിലുണ്ടായിട്ടുണ്ട്. അമിതവണ്ണം പല രോഗങ്ങള്‍ക്കുമുള്ള അനുകൂലസാഹചര്യമാണെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ പേര്‍ ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ തയ്യാറായി.

ജീവിതീരിതികള്‍ മെച്ചപ്പെടുത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് തന്നെയാണ്. നാം എന്ത് കഴിക്കുന്നു/ കുടിക്കുന്നു എന്നതെല്ലാം തന്നെയാണ് ഒരളവ് വരെ നമ്മെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കാവുന്നവ തന്നെയാണ്.

മല്ലിയിട്ട വെള്ളമാണ് ഇതിലൊരു പാനീയം. രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം മല്ലി ഇട്ടുവയ്ക്കുക. രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കാം.

ജീരകവെള്ളമാണ് അടുത്തതായി ഇക്കൂട്ടത്തില്‍ വരുന്നത്. ഇത് പല വീടുകളിലും പതിവായി തയ്യാറാക്കുന്നത് തന്നെയാണ്. എന്നാല്‍ രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നതാണ് ഏറെ ഉചിതം.

പഴങ്ങളും വലിയ രീതിയില്‍ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. അത്തരത്തില്‍ സ്ട്രോബെറിയും ചെറുനാരങ്ങയും ചേര്‍ത്തുള്ളൊരു പാനീയമാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. സ്ട്രോബെറി മുറിച്ചതും ചെറുനാരങ്ങാനീരും ഒരു പാത്രത്തിലാക്കി മൂന്നോ നാലോ മണിക്കൂര്‍ നേരത്തേക്ക് വയ്ക്കുക. ശേഷമിത് ചേര്‍ത്ത വെള്ളം ദിവസത്തില്‍ പലപ്പോഴായി കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button