ഉയർത്തെഴുന്നേറ്റ് രാജ്യത്തെ മുഖ്യ വ്യവസായ മേഖല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇത്തവണ വളർച്ച കൈവരിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസത്തിൽ 12.7 ശതമാനമാണ് ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയിൽ ഉണ്ടായ വളർച്ച. അതേസമയം, ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ മുഖ്യ വ്യവസായ മേഖല ഏപ്രിൽ- ജൂൺ മാസങ്ങളിൽ 13.7 ശതമാനം വളർച്ചയാണ് നേടിയത്. 40 ശതമാനം പങ്കാളിത്തമാണ് ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ മുഖ്യ വ്യവസായ മേഖലയ്ക്ക് ഉള്ളത്.
ഓരോ മേഖലയിലും കഴിഞ്ഞ വർഷം ജൂൺ മാസത്തിലെ ഉൽപാദനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഉയർന്ന നേട്ടം തന്നെയാണ് ഉണ്ടായിട്ടുള്ളത്. 2021 ജൂണിനെ അപേക്ഷിച്ച് കൽക്കരി ഉൽപ്പാദനം ഇത്തവണ 31.1 ശതമാനമായാണ് ഉയർന്നത്. ക്രൂഡോയിൽ, പ്രകൃതി വാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം എന്നിവ യഥാക്രമം 1.7 ശതമാനം, 1.2 ശതമാനം, 15.1 ശതമാനം, 8.2 ശതമാനം എന്നിങ്ങനെയാണ് വളർച്ച നേടിയത്.
Also Read: ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പനീർ ചപ്പാത്തി റോൾസ്
Post Your Comments