രാജ്യത്തെ മുഖ്യ വ്യവസായ മേഖലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ ഓഗസ്റ്റിൽ മാത്രം 12.1 ശതമാനം മൊത്ത വളർച്ചയാണ് നേടിയത്. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. കൽക്കരി, ക്രൂഡോയിൽ, സ്റ്റീൽ, സിമന്റ്, വൈദ്യുതി, രാസവളങ്ങൾ, റിഫൈനറി ഉൽപ്പന്നങ്ങൾ, പ്രകൃതി വാതകം എന്നിവയാണ് ഇന്ത്യയുടെ എട്ട് വ്യവസായ മേഖലകളെന്ന് വിശേഷിപ്പിക്കുന്നത്.
മുൻ വർഷം ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 4.2 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ, മുഖ്യ മേഖലകളുടെ ഉൽപ്പാദന വളർച്ച 7.7 ശതമാനമാണ്. കണക്കുകൾ അനുസരിച്ച്, സിമന്റ് (18.9 ശതമാനം), കൽക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), സ്റ്റീൽ (10.9 ശതമാനം), പ്രകൃതി വാതകം (10.0) എന്നിങ്ങനെയാണ് ഓഗസ്റ്റിലെ വളർച്ച. എല്ലാ വ്യവസായ മേഖലകളും ഇരട്ടക്ക വളർച്ച നേടിയത് വ്യവസായ രംഗത്തെ കുതിപ്പിന് ഊർജ്ജം പകരുന്നുണ്ട്.
Also Read: മംഗല്യ ഭാഗ്യത്തിനും ഭദ്രമായ കുടുംബ ജീവിതത്തിനും തിങ്കളാഴ്ച വ്രതം, പ്രാധാന്യം അറിയാം
Post Your Comments