KeralaLatest NewsNews

‘ഫലമുള്ള മാവിലല്ലേ കല്ലെറിയുക? ബ്രാൻഡ് ആയി അറിയപ്പെടുന്നതിൽ അഭിമാനം’: ഹനാൻ പറയുന്നു

വഴിയരികിൽ സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. തനിക്ക് നേരെ വരുന്ന വിമർശനങ്ങളെയും ട്രോളുകളെയും ആ ഒരു സെൻസിലാണ് താൻ എടുക്കുന്നതെന്ന് വൈറൽ ഗേൾ ഹനാൻ. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഹനാന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഹനാന് നേരെ വീണ്ടും സൈബർ ആക്രമണം ഉണ്ടായി. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹനാൻ. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഹനാന്റെ പ്രതികരണം.

മോശം അഭിപ്രായം പറയുന്നവരും വിമർശിക്കുന്നവരുമാണ് തന്നെ ഇത്രയും ശക്തയായി നിർത്താൻ കാരണമായതെന്നും, വസ്ത്രത്തിന്റെ പേരിൽ സുഹൃത്തുക്കളോ കുടുംബക്കാരോ ഒന്നും പറയാറില്ലെന്നും ഹനാൻ പറയുന്നു. കമന്റ്സ് കാണുമ്പോൾ വിഷമം ഉണ്ടാകാറില്ലെന്നും, വിമർശനങ്ങളിൽ ചിലതിനെ ഒക്കെ നല്ല രീതിയിൽ ആണ് നോക്കി കാണുന്നതെന്നും പെൺകുട്ടി പറയുന്നു.

‘കമന്റ്സും ട്രോളുകളും ഒക്കെ കാണുമ്പോൾ പൊട്ടിക്കരഞ്ഞിരുന്ന ഒരു ഹനാൻ ഉണ്ടായിരുന്നു. ഈ വിമർശനങ്ങളൊക്കെയാണ് എന്നെ ശക്തയാക്കിയത്. ഇപ്പോൾ ഹനാൻ എന്ന പേര് കേൾക്കുമ്പോൾ ഒരു സംരംഭക, ബ്രാൻഡ് എന്നൊക്കെ അറിയപ്പെടുന്നതിൽ സന്തോഷമാണുള്ളത്. കമന്റിടുന്നവരോട് ഒന്നും പറയാനില്ല. ഫലമുള്ള മാവിലല്ലേ കല്ലെറിയുക എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. മാർക്കറ്റിൽ ഡിമാൻഡ് ഉള്ള എന്തും നമുക്ക് വിൽക്കാമല്ലോ? അങ്ങനെയാണ് ഞാൻ ഫിഷ് സംരംഭം ആരംഭിച്ചത്. നല്ല രീതിയിൽ ഉള്ള വസ്ത്രധാരണമാണ് ഞാൻ ചെയ്തിട്ടുള്ളത്. വർക്ക്ഔട്ടിൽ മാത്രമാണ് അങ്ങനെയൊരു വസ്ത്രധാരണം നടത്തിയത്’, ഹനാൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button