Latest NewsKeralaNewsLife StyleFood & Cookery

വൈകിട്ടത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ 5 ചൂടൻ പലഹാരങ്ങൾ

വൈകിട്ടത്തെ ചായക്ക് ക്രിസ്പി ആയിട്ടുള്ള പലഹാരങ്ങൾ കഴിക്കാനാണ് കൂടുതൽ പേർക്കുമിഷ്ടം. മഴയത്ത് ചൂട് ചായയും കുടിച്ച് ഇഷ്ടമുള്ള പലഹാരവും കഴിക്കുന്നത് ഒരു പ്രത്യേക വൈബ് ആണ്. വൈകിട്ടത്തെ ചായയ്ക്ക് കഴിക്കാൻ പറ്റിയ ചില പലഹാരങ്ങൾ പരിചയപ്പെടാം. ഈ ലഘുഭക്ഷണങ്ങൾ രുചികരവും വീട്ടിൽ ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.

1. കാജു വട

ചെറുപയർ മാവും മസാലകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ജനപ്രിയ മഹാരാഷ്ട്രൻ ലഘുഭക്ഷണം ആണിത്. കശുവണ്ടിയും ചെറിയ മുളകും ചേർത്തതാണ് ഈ വട ഉണ്ടാക്കുന്നത്.

2. മിർച്ചി ബജ്ജി

പച്ചമുളകും പുളിയും തേങ്ങയും ചേർത്തുണ്ടാക്കിയ വിഭവം. ആന്ധ്രാപ്രദേശ് ആണ് ഉത്ഭവ സ്ഥലം. എരിവും പുളിയുമുള്ള ലഘുഭക്ഷണം സവാള ചേർത്ത് എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുന്നു.

3. ആലു ബോണ്ട

കർണാടകയാണ് ഉത്ഭവ സ്ഥലം. ഇവിടെ ചായയ്‌ക്കൊപ്പം കൂടുതലായി ആസ്വദിക്കുന്ന ഒരു പരമ്പരാഗത ലഘുഭക്ഷണമാണിത്. ഉരുളക്കിഴങ്ങിൽ നന്നായി മുളകിട്ട, ഒരു ഗ്രാം (ബെസൻ) മാവിൽ മുക്കി കടുക്/എള്ള് ഇവ ഇട്ട് എണ്ണയിൽ കോരിയെടുക്കുന്നു.

4. ഖസ്താ കച്ചോരി

ഉത്തർപ്രദേശിൽ എപ്പോൾ പോയാലും കഴിച്ച് നോക്കേണ്ട ഒരു ഭക്ഷണം ആണിത്. നമുക്കിത് വീടുകളിലും ഉണ്ടാക്കാം. പയർ മിക്‌സ് വൃത്താകൃതിയിൽ നിറച്ച് പുളി ചട്ണിയ്‌ക്കൊപ്പം കഴിച്ച് നോക്കൂ. അസാധ്യമായിരിക്കും. ചീസ് ഉപയോഗിക്കുന്നത് നല്ലതാണ്.

5 . മുറുക്ക്

തമിഴ്‌നാട്ടിലും കേരളത്തിലും പ്രചാരത്തിലുള്ള ലഘുഭക്ഷണമാണ് മുറുക്ക്. അതിന്റെ മികച്ച ക്രിസ്പി ടെക്സ്ചർ തന്നെയാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button